ചെറുതോണി: ഭക്ഷ്യസുരക്ഷയും കൃഷിയോടുള്ള താത്പര്യവും കുട്ടികളില്‍ വളര്‍ത്തുന്നതിനായി നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളില്‍ മരിയാപുരം കൃഷിഭവന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കിയത്.
സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെയും കാര്‍ഷിക ക്ലബിന്റെയും നേതൃത്വത്തിലണ രിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈനി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
വെണ്ട, വഴുതന, പാവല്‍, പയര്‍, മുളക്, ചീര എന്നീ വിത്തുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. കൂടാതെ കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജോസിയ ക്ലാസ് നയിച്ചു.